23 ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്



ഡല്‍ഹി: എസ് ബിഐയും ഐഡിബിയും ഉള്‍പ്പെടെ 23 ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണാത്മക വെബ്സൈറ്റായ കോബ്രാപോസ്റ്റാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് പുറമേ ചില ഇന്‍ഷുറന്‍സ് കമ്പനികളും നിയമലംഘനത്തിനു കൂട്ടുനില്‍ക്കുന്നതായി വെബ്സൈറ്റ് പറയുന്നു. ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളും ഈ പട്ടികയിലുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ), റിസര്‍വ് ബാങ്ക് മാര്‍ഗരേഖകള്‍, കെവൈസി നിര്‍ദേശങ്ങള്‍ എന്നിവ കാറ്റില്‍പ്പറത്തിയാണ് ബാങ്കുകള്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതെന്ന് കോബ്രപോസ്റ്റ് എഡിറ്റര്‍ അനിരുദ്ധ ബഹാന്‍ അവകാശപ്പെട്ടു. കള്ളപണക്കാരില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം സ്വീകരിച്ച് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളില്‍ നിക്ഷേപിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കാനുള ഇടനിലക്കാരായി ബാങ്കുകള്‍ വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പല ബാങ്കുകളും പരസ്യമായാണ് ഈ സേവനം ലഭ്യമാക്കുന്നത് എന്നും അന്വേഷണത്തില്‍ കണ്െടത്തി. കള്ളപ്പണം ഉള്ളവരെ തേടിപ്പിടിച്ച് ഇടപാടുകള്‍ നടത്താന്‍ ബാങ്കുകള്‍ തയാറാകുന്നുണ്ട്. ഒളികാമറാ ഓപ്പറേഷനിലൂടെയാണ് വെബ്സൈറ്റ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. - See more at: http://anweshanam.com/index.php/delhi/news/8637#sthash.IVNpdAVO.dpuf

Comments

Popular posts from this blog

Sardar Vallabhbhai Patel Biography :

Sivananda's Personality - 15.

20. BALASUNDARAM :